തൃശൂര്‍: ഒറീസയില്‍ നിന്ന് കാറില്‍ കൊണ്ടുവരികയായിരുന്ന 89 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ കൊടകരയില്‍ പൊലീസ് പിടികൂടി.
എറണാകുളം ജില്ല കോടനാട് സ്വദേശി കോട്ട വയല്‍ വീട്ടില്‍ അജി വി നായര്‍ 29 വയസ്സ്, പാലക്കാട് ആലത്തൂര്‍ ചുള്ളി മട സ്വദേശി ശ്രീജിത്ത് 22 വയസ് എന്നിവരെയാണ് കൊടകര സബ് ഇന്‍സ്‌പെക്ടര്‍ ശ്രീമതി സി ഐശ്വര്യ അറസ്റ്റു ചെയ്തത്.