കോഴിക്കോട്: ഡാൻസാഫ് സംഘത്തിന് നേരെ ആക്രമണം. നിരവധി ലഹരി ഉപയോഗ കേസുകളിൽ പ്രതിയായ ഷഹൻഷായാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. കോഴിക്കോട് ബീച്ച് ആശുപത്രി പരിസരത്ത് വച്ചായിരുന്നു ആക്രമണം.

കഴിഞ്ഞദിവസം രാവിലെ ഏകദേശം 11 മണിക്കായിരുന്നു സംഭവം. ലഹരി വില്പന നടക്കുന്നുണ്ടെന്ന് അറിഞ്ഞ്, കോഴിക്കോട് സിറ്റി പൊലീസിലെ ഡാൻസാഫ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് നിരവധി ലഹരി ഉപയോഗ കേസുകളിൽ പ്രതിയായ ഷഹൻഷാ പൊലീസ് സംഘത്തെ ആക്രമിച്ചത്.
ആക്രമണത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ മനോജ്, സിവിൽ പൊലീസ് ഓഫീസറായ അഭിജിത്ത് എന്നിവർക്ക് പരുക്കേറ്റു. മയക്കുമരുന്ന് ഉപയോഗ കേസുകളിൽ മാത്രമല്ല, അടിപിടി കേസിലും പ്രതി കൂടിയാണ് ഷഹൻഷായെ

