ഒരു കിലോ കഞ്ചാവുമായി മധ്യവയസ്ക എക്സൈസ് പിടിയിൽ. പുനലൂർ അലയമൺ ഇരുവേലിക്കൽ സ്വദേശിനി ചരിവിള പുത്തൻ വീട്ടിൽ സലിമിന്റെ ഭാര്യ കുലിസം ബീവിയാണ് പിടിയിലായത്.

അഞ്ചൽ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ മോനി രാജേഷ് ആർ വി യുടെ നേതൃത്വത്തിൽ കരുകോൺ കുട്ടനാട് ഭാഗങ്ങളിൽ നടത്തിയ പട്രോളിംഗിലാണ് കഞ്ചാവ് പിടികൂടിയത്. ഇ ഐ (ജി ആർ ) ഷിബു പാപ്പച്ചൻ എ ഇ ഐ ജി ആർ പ്രദീപ്കുമാർ ബി പി ഓ അഭിലാഷ് , സി ഇ ഒ ഗിരീഷ് കുമാർ, ഷിബിൻ അസീസ്,അനന്തു, ദീപ, മഹേശ്വരി, കണ്ണൻ എന്നിവർ എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
അതേസമയം, സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിൽ സ്ത്രീയിൽ നിന്ന് എം ഡി എം എ പിടികൂടി. 40.45 ഗ്രാം എംഡിഎംഎയെയാണ് സ്ത്രീയുടെ സ്വകാര്യ ഭാഗത്ത് നിന്ന് പിടികൂടിയത്. കോലത്ത് നിന്നാണ് യുവതിയെ പിടികൂടിയത്. വൈദ്യ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയത്. ഇന്നലെ കാറിൽ നടത്തിയ പരിശോധനയിൽ 50 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടികൂടിയിരുന്നു.

