അങ്കമാലിയിൽ വൻ മയക്കുമരുന്ന് വേട്ട. 200 ഗ്രാം എം.ഡി.എം.എയും, പത്ത് ഗ്രാം എക്സ്റ്റസിയുമായി ഒരു യുവതി ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന വിനു , അടിമാലി സ്വദേശി സുധീഷ് , തൃശൂർ സ്വദേശി ശ്രീക്കുട്ടി എന്നിവരാണ് പിടിയിലായത്.
കാറിനുള്ളിൽ പതിനൊന്ന് പ്രത്യേക പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്ക് മരുന്ന്. വാഹന പരിശോധനയ്ക്കിടെ റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്നാണ് ലക്ഷങ്ങൾ വിലവരുന്ന രാസ ലഹരി പിടികൂടിയത്.