കോഴിക്കോട് കഞ്ചാവുമായി 2 പേർ പിടിയിൽ. കോഴിക്കോട് സ്വദേശിനി കമറുനീസ, വെസ്റ്റ്ഹിൽ സ്വദേശി ബഷീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4.342 കിലോ കഞ്ചാവ് കണ്ടെടുത്തു.

മംഗലാപുരത്ത് നിന്നും ട്രെയിൻ മാർഗം കോഴിക്കോട് എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. പ്രതികൾ മുൻപും ലഹരികടത്തിയിട്ടുണ്ട്. കഞ്ചാവും ബ്രൗൺ ഷുഗറും കടത്തിയതിന് നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും.


