Kerala
ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകി; യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചു സംഘം

കാസർകോട് ∙ ലഹരിവിൽപന സംബന്ധിച്ചു പൊലീസിനു വിവരം നൽകിയെന്നാരോപിച്ചു യുവാവിനെയും ഉമ്മയെയും വീട്ടിൽക്കയറി മർദിച്ചതായി പരാതി.
കെകെ പുറം കുന്നിൽ കാച്ചിക്കാടിലെ ബി.അഹമ്മദ് സിനാൻ(34), ഉമ്മ ബി.സൽമ(62) എന്നിവർക്കാണു മർദനമേറ്റത്. സംഭവത്തിൽ അയൽവാസികളായ ഉമറുൽ ഫാറൂഖ് (23), സഹോദരൻ നയാസ് (26) എന്നിവർക്കെതിരെ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു സംഭവം. എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഉമറുൽ ഫാറൂഖിനെയും കാസർകോട് തുരുത്തി കപ്പൽ ഹൗസിൽ അബൂബക്കർ സിദ്ദീഖിനെയും (25) ശനിയാഴ്ച ആദൂർ പൊലീസ് പിടികൂടിയിരുന്നു.