Kerala
മകന്റെ ലഹരി ഉപയോഗം വിലക്കി; അമ്മയെ മകനും പെണ്‍സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു

മകന്‍ ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിന് അമ്മയെ മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ചു. വിതുര പൊലീസ് മകനെയും പെണ്‍ സുഹൃത്തിനെയും അറസ്റ്റ് ചെയ്തു.
മകന്‍ അനൂപിനെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനൂപ് (23) , പത്തനംതിട്ട സ്വദേശി സംഗീത എന്നിവരാണ് റിമാന്റിലായത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് മേഴ്‌സിയെ അനൂപും സംഗീതയും റോഡിലേക്ക് വലിച്ചിഴച്ച് നാട്ടുകാരുടെ മുന്നില്‍ വച്ചാണ് മര്‍ദിച്ചത്. നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. അനൂപും സംഗീതയും വീട്ടിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് പതിവെന്ന് മേഴ്‌സി പൊലീസിന് മൊഴി നല്‍കി.