ആലപ്പുഴ: കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മകനെ ന്യായീകരിച്ചതില്‍ ഉറച്ച് മന്ത്രി സജി ചെറിയാന്. എക്സൈസ് ആദ്യം കുട്ടികളെ ഉപദേശിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. യു പ്രതിഭയെ പലരും വേട്ടയാടുകയാണെന്നും മന്ത്രി പറഞ്ഞു.
എക്സൈസുകാര് ചെയ്യേണ്ട കാര്യം ചെയ്യാതെ പിടിച്ചു. പ്രതിഭാഹരിയുടെ മകന്റെ പേരില്‍ എന്തിനാണ് കേസെടുക്കുന്നത്?. ആരുടെ പോക്കറ്റില്‍ നിന്നാണോ പിടിച്ചത് അയാള്‍ക്കെതിരെയല്ലേ കേസെടുക്കേണ്ടത്.
മാസ്സീവ് ആക്ഷന്‍ നടത്തിയിട്ട് ഹൈക്കോടതിയില്‍ കേസു വന്നപ്പോള്‍ കുറേപ്പേരെ വിട്ടില്ലേ?. മന്ത്രി ചോദിച്ചു.