Kerala

ഏഴ് കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: ആറ്റിങ്ങൽ ബസ്റ്റാൻഡിൽ വച്ച് ആന്ധ്രയിൽ നിന്ന് കടത്തിക്കൊണ്ട് വന്ന 7 കിലോയോളം കഞ്ചാവ് പിടികൂടി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ആണ് കെഎസ്ആർടിസി ബസിലെത്തിയ സംഘത്തെ ആറ്റിങ്ങലിൽ വെച്ച് എക്സൈസും എൻഫോഴ്സ്മെന്റും ചേർന്ന് പിടികൂടിയത്.

ഏകദേശം ഏഴ് കിലോയോളം വരുന്ന കഞ്ചാവ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നു. വള്ളക്കടവ് സ്വദേശികളായ അനസ്, സുകുമാരൻ എന്നിവരെ കസ്റ്റഡിയിലെടുത്തു. എക്സൈസും എൻഫോഴ്സ്മെന്റും ചിറയിൻകീഴ് എക്സൈസും സംയുക്തമായാണ് കഞ്ചാവ് സംഘത്തെ കസ്റ്റഡിയിലെടുത്തത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top