Kerala

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങി; വിദേശത്ത് മലയാളി വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി

Posted on

ഇടുക്കി: ആനച്ചാൽ സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ വീണ് കാണാതായി. ആനച്ചാൽ അറക്കൽ ഷിന്റോ -റീന ദമ്പതികളുടെ മകൻ ആൽബിൻ ഷിന്റോയെയാണ് കാണാതായത്. ലാത്വിയുടെ തലസ്ഥാനമായ റിഗയിലെ തടാകത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു.

പതിനെട്ടാം തീയതി നാലുമണിയോടെയാണ് ആൽബിനെ കാണാതാകുന്നത്. സുഹൃത്തുക്കൾ പിടിച്ചുയർത്താൻ ശ്രമിച്ചെങ്കിലും ശ്രമം വിഫലമാകുകയായിരുന്നു. പിന്നാലെ സുഹൃത്തുക്കൾ വിവരം കോളേജ് അധികൃതരെ അറിയിച്ചു. തുടർന്ന് രക്ഷാപ്രവർത്തകർത്തകർ പരിശോധന നടത്തിയെങ്കിലും ആൽബിനെ കണ്ടെത്താനായില്ല. ആൽബിനായുളള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
റിഗയിലെ നോവികൊണ്ടാസ് മാറീടൈം കോളേജിലെ ഡിഗ്രി വിദ്യാർത്ഥിയാണ് ആൽബിൻ. ഇന്നലെ നടത്തിയ പരിശോധനയിലും ആൽബിനെ കണ്ടെത്താൻ കഴിഞ്ഞില്ല. തടാകത്തിന്റെ ഭാഗമായ ടണലിൽ ആഴം കൂടുതലായതിനാൽ ആഴത്തിലേക്ക് ഇറങ്ങി പരിശോധന നടത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയുന്നില്ല. അതിനാൽ തന്നെ മറ്റ് സ്ഥലങ്ങളിലുള്ള പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version