തൃശൂര്‍: സുഹൃത്തുക്കൾക്ക് സന്ദേശമയച്ച ശേഷം കരുവന്നൂർ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം. ഇരിങ്ങാക്കുട കൊരുമ്പിശ്ശേരി സ്വദേശി ഹരികൃഷ്ണൻ (20) എന്ന യുവാവാണ് ആത്മഹത്യ ശ്രമം നടത്തിയത്. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം.
ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. കനത്ത മഴയിൽ കരുവന്നൂർ പുഴ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നതിനാൽ നല്ല അടിയൊഴുക്കും പുഴയിൽ ഉണ്ട്. സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചശേഷം ഇയാൾ കരുവന്നൂർ വലിയ പാലത്തിന് മുകളിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.