വിനോദയാത്ര പോയ കുടുംബത്തിലെ ഏഴുവയസുകാരൻ റിസോർട്ടിലെ സ്വിമ്മിങ്പൂളിൽ മുങ്ങിമരിച്ചു. കൂട്ടിലങ്ങാടി പഴമള്ളൂര്‍ മീനാര്‍കുഴിയില്‍ കവുംങ്ങുംതൊടി കെ.ടി. മുഹമ്മദലിയുടെ മകന്‍ അഷ്മില്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെ കക്കാടംപൊയിലിലെ റിസോർട്ടിലായിരുന്നു സംഭവം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സ്ഥിരീകരിച്ചു.

കുട്ടിയുടെ മാതാപിതാക്കള്‍ പ്രാര്‍ഥിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഈ സമയത്ത് കുട്ടി പൂളിനടുത്തേക്ക് പോയപ്പോള്‍ കാല്‍ വഴുതി വീഴുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആദ്യം കൂടരഞ്ഞിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എട്ടുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു.

