India

സഹോദരങ്ങൾ കിണറ്റിൽ മുങ്ങിമരിച്ചു

Posted on

ബെം​ഗ​ളൂ​രു: സഹോദരങ്ങൾ കിണറ്റിൽ മുങ്ങിമരിച്ചു. കർണാടകയിലെ ക​ല​ബു​റ​ഗി ചി​ഞ്ചോ​ളി പ​ത​പ​ള്ളി ഗ്രാ​മ​ത്തി​ലാണ് സംഭവം. സ​ന്ദീ​പ് (23), സ​ഹോ​ദ​രി ന​ന്ദി​നി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സഹോദരനുമായി വഴക്കിട്ടതിന് പിന്നാലെ യുവതി കിണറ്റിൽ ചാടുകയായിരുന്നു. സഹോദരിയെ രക്ഷിക്കാനാണ് സന്ദീപ് കിണറ്റിൽ ചാടിയത്.

നന്ദിനി പ​ഠ​നം നി​ർ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ​സ​ഹോ​ദ​ര​ൻ സന്ദീപ് വ​ഴ​ക്കു​പ​റ​ഞ്ഞ​താ​ണ് സം​ഭ​വ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വീ​ട്ടി​ൽ​നി​ന്ന് ഇ​റ​ങ്ങി​യോ​ടി​യ പെ​ൺ​കു​ട്ടി കി​ണ​റ്റി​ൽ ചാ​ടു​ക​യാ​യി​രു​ന്നു. സ​ന്ദീ​പ് കൂ​ടെ ചാ​ടി​യെ​ങ്കി​ലും ഇ​രു​വ​ർ​ക്കും നീ​ന്ത​ല​റി​യി​ല്ലാ​യി​രു​ന്നു. ഇ​രു​വ​രും കി​ണ​റ്റി​ൽ ചാ​ടി​യ വി​വ​രം ര​ക്ഷി​താ​ക്ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. രാ​ത്രി ഇ​രു​വ​ർ​ക്കു​മാ​യി മാ​താ​പി​താ​ക്ക​ൾ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. പി​റ്റേ​ന്ന് രാ​വി​ലെ മ​ക​ൾ മു​ടി​യി​ൽ അ​ണി​ഞ്ഞി​രു​ന്ന പൂ​മാ​ല​യി​ലെ പൂ​ക്ക​ൾ വെ​ള്ള​ത്തി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന​തു ക​ണ്ട​തോ​ടെ സം​ശ​യ​മു​ദി​ച്ചാ​ണ് മാ​താ​പി​താ​ക്ക​ളും നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​ളി​ച്ചു​വ​രു​ത്തി​യ​ത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം വൈ​കീ​ട്ട് നാ​ലോ​ടെ ന​ന്ദി​നി​യു​ടെ​യും രാ​ത്രി ഏ​ഴോ​ടെ സ​ന്ദീ​പി​ൻറെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ഗ്നി​ര​ക്ഷാ സേ​ന പു​റ​ത്തെ​ടു​ത്തു. ചി​ഞ്ചോ​ളി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version