Kerala
മലപ്പുറത്ത് അഞ്ചു വയസുകാരി കുളത്തിൽ വീണ് മരിച്ച നിലയിൽ
മലപ്പുറം: മലപ്പുറം തിരൂരിൽ അഞ്ച് വയസുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടിയാട്ട് പറമ്പിൽ പ്രഭിലാഷിന്റെ മകൾ ശിവാനിയാണ് മരിച്ചത്.
കുട്ടിയെ കാണാതായതിന് പിന്നാലെ നടത്തിയ തിരച്ചിലിൽ വൈകുന്നേരം നാല് മണിയോടെയാണ് സമീപത്തെ കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഉടൻതന്നെ പുറത്തെടുത്ത് ആശുപതിയിൽ എത്തിച്ചെങ്കിലും നേരത്തെ തന്നെ മരിച്ചിരുന്നു. കുട്ടി അബദ്ധത്തിൽ കുളത്തിൽ വീണ് മുങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.