Kerala
ഓടി, ചാടി, മുങ്ങി വൈകിയാണേലും പൊങ്ങി; റീൽസ് എടുക്കാൻ പുഴയിൽ ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു
പത്തനംതിട്ട: സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനായി റീൽസ് എടുക്കാൻ സുഹ്യത്തിനോട് ആവശ്യപ്പെട്ട് പുഴയിലേക്ക് ചാടിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. പത്തനംതിട്ട എലിമുള്ളുംപ്ലാക്കൽ സ്വദേശി പത്തൊൻപതുക്കാരനായ സുധിമോനാണ് പുഴയിലേക്ക് ചാടിയത്. ബുധനാഴ്ച വൈകീട്ട് മൂന്നിന് തണ്ണിത്തോട് മുണ്ടോമൊഴി പാലത്തില്‍ നിന്നാണ് സുധിമോൻ കല്ലാറ്റിലേക്ക് ചാടിയത്.
പിന്നീട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ദൃശ്യങ്ങളിൽ സുഹ്യത്തുകളോട് വീഡിയോ എടുക്കാൻ പറയുന്നതും പാലത്തിൻ്റെ നടുവിൽ നിന്ന് താഴേക്ക് ചാടുന്നതും വ്യക്തമാണ്. എന്നാൽ ചാടിയ ശേഷം യുവാവിന് രക്ഷപ്പെടാനായില്ല.
അഗ്നിരക്ഷാസേനയും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് യുവാവ് വള്ളിയിൽ പിടിച്ചു കിടക്കുന്നത് കാണുന്നത്. തുടർന്ന് സുധിമോനെ രക്ഷപ്പെടുത്തുകയായിരുന്നു.