Kerala

ഒഴുക്കിൽപ്പെട്ട 79കാരി രക്ഷപ്പെടാൻ മരക്കൊമ്പിൽ തൂങ്ങിക്കിടന്നത് 10 മണിക്കൂർ

Posted on

പാലക്കാട്: തോട്ടിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ടെങ്കിലും അതിസാഹസികമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് 79കാരിയായ ചന്ദ്രമതി.

കുളിക്കാനിറങ്ങിയ ചന്ദ്രമതി കുത്തിയൊലിക്കുന്ന തോട്ടിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇതിനിടെ ചന്ദ്രമതിക്ക് തോടിനോട് ചേർന്നുള്ള മരക്കൊമ്പിൽ പിടിക്കാനായി. പിന്നെ 10 മണിക്കൂറോളം ആ മരക്കൊമ്പിൽ തുങ്ങിക്കിടന്നു.

ചന്ദ്രമതി ഒഴുക്കിൽപ്പെട്ടതറിഞ്ഞ് നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവിലാണ് ചന്ദ്രമതിയെ കണ്ടെത്താനായത്. നാട്ടുകാർ തിരഞ്ഞെത്തുമ്പോൾ ചന്ദ്രമതി മരക്കൊമ്പിൽ പിടിച്ചുനിൽക്കുകയായിരുന്നു അവർ. സ്വന്തം മനശക്തികൊണ്ട് വലിയ അപകടത്തെയാണ് 79കാരിയായ ചന്ദ്രമതി തരണം ചെയ്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version