Kerala
ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം: ഇളവുമായി ഗതാഗത വകുപ്പ്, സര്‍ക്കുലര്‍ നാളെ ഇറങ്ങും
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രതിഷേധം തുടരവെ ഇളവുമായി ഗതാഗത വകുപ്പ്. പ്രതിദിന ലൈസന്‍സ് 40 ആക്കും. 15 വര്‍ഷം പഴക്കമുള്ള വാഹനം മാറ്റാന്‍ ആറ് മാസത്തെ സാവകാശം നല്‍കും. വാഹനത്തില്‍ കാമറ വെക്കാന്‍ മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. പുതിയ സര്‍ക്കുലര്‍ നാളെ പുറത്തിറക്കും.