Kerala
കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നടത്താം; ഹൈക്കോടതി
കൊച്ചി: കാലാവധി കഴിഞ്ഞ ലൈസൻസ് ഒരു വർഷത്തിനുശേഷം പുതുക്കുന്നതിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് ആവശ്യപ്പെടാൻ മോട്ടോർ വാഹന ആക്ടിൽ വ്യവസ്ഥയുണ്ടെന്ന് ഹൈക്കോടതി. ഡ്രൈവിങ് ടെസ്റ്റ് പാസാകാത്തവർക്ക് ലൈസൻസ് പുതുക്കാൻ ടെസ്റ്റ് ബാധകമാക്കി 2019 -ൽ പുറപ്പെടുവിച്ച സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം കുറുമശ്ശേരി സ്വദേശി സെബാസ്റ്റ്യൻ ജേക്കബ് നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ നിരീക്ഷണം.