
ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാംബി എസ്റ്റേറ്റിലെത്തിയ കടുവയെ പിടികൂടാനുള്ള വനം വകുപ്പിൻ്റെ ശ്രമം തുടരുന്നു. പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ പിടികൂടാനായില്ല. ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗ്രാമ്പി വെടിക്കുഴി രണ്ടാം ഡിവിഷനിൽ കടുവയുടെ സാന്നിധ്യമുണ്ട്. നിരവധി വളർത്തുമൃഗങ്ങളെയും കടുവ ആക്രമിച്ചു. പ്രദേശത്ത് കൂട് സ്ഥാപിച്ചെങ്കിലും കടുവയെ കുടുങ്ങിയിട്ടില്ല. വനം വകുപ്പ് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന തുടരുകയാണ്.
സ്കൂളും വീടുകളുമുള്ളതിനാൽ പ്രദേശത്ത് നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിന് പ്രത്യേക സംഘത്തെയും നിയോഗിച്ചു. പ്രദേശത്തെ LP സ്കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട് .എസ്റ്റേറ്റ് മാനേജ്മെൻ്റുമായി സംസാരിച്ച് തൊഴിലാളികളുടെ ജോലി വേറെ ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്.കടുവയുടെ കാലിന് പരിക്കുണ്ടെന്നും അവശനിലയിലാണെന്നുമാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്.

