ഇടുക്കി: ഇടുക്കി തൊടുപുഴയില്‍ ഉടമ വെട്ടിപ്പരിക്കേല്‍പിച്ച വളർത്തുനായ ചത്തു.

ഇടുക്കി ജില്ലയിലെ തൊടുപുഴ മുതലക്കോടത്താണ് കഴിഞ്ഞ ദിവസം കണ്ണില്ലാത്ത ക്രൂരത. നായയുടെ ശരീരത്തില്‍ പത്തോളം മുറിവുകളാണ് ഉണ്ടായിരുന്നത്. അനിമല്‍ റെസ്ക്യൂ ടീമിൻ്റെ സംരക്ഷണത്തിലായിരുന്നു നായ.

ഉടമ ഷൈജു തോമസിനെതിരെ തൊടുപുഴ പോലീസ് കേസെടുത്തിരുന്നു. തിങ്കളാഴ്ചയാണ് ഗുരുതര പരിക്കേറ്റ നിലയില്‍ നായയെ കണ്ടെത്തിയത്. വിളിച്ചിട്ട് വന്നില്ലെന്ന് കാരണത്താല്‍ ഉടമ ഷൈജു നായയെ വെട്ടി പരിക്കേല്‍പിച്ചതിന് ശേഷം തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. അനിമല്‍ റെസ്ക്യൂ ടീമെത്തിയാണ് നായെ രക്ഷപ്പെടുത്തിയത്. ഇവരുടെ പരിചരണത്തിലിരിക്കെയാണ് നായ ചത്തത്.

