Kerala
വനിതാ ഡോക്ടറുടെ കൊലപാതകത്തില്‍ കേരളത്തിലും പ്രതിഷേധം; ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും
കൊൽക്കത്ത ആർ.ജി. കർ സര്‍ക്കാര്‍ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പിജി ഡോക്ടര്‍മാര്‍ ഇന്ന് സമരത്തില്‍. ഒപിയും വാര്‍ഡ് ഡ്യൂട്ടിയും ബഹിഷ്ക്കരിക്കും. കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജുവേറ്റ് അസോസിയേഷന്‍ (കെ.എം.പി.ജി.എ) ആണ് സമരം പ്രഖ്യാപിച്ചത്.
ഐഎംഎയും ഇന്ന് പണിമുടക്കും. രാവിലെ ആറുമുതല്‍ 24 മണിക്കൂറാണ് പ്രതിഷേധം. ഓള്‍ ഇന്‍ഡ്യ ഫെഡറേഷന്‍ ഓഫ് ഗവണ്‍മെന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ( AIFGDA) ഇന്ന് കരിദിനമായി ആചരിക്കും. കെജിഎംഒഎയും ഇന്ന് പ്രതിഷേധയോഗങ്ങള്‍ നടത്തും.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് രാജ്യത്തെ നടുക്കി കൊൽക്കത്ത സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. നൈറ്റ് ഡ്യൂട്ടിക്കിടെ വിശ്രമത്തിനായി പോയ ഡോക്ടറുടെ മൃതദേഹം അർധനഗ്‌നമായ നിലയിലാണ് കാണപ്പെട്ടത്. ശരീരമാസകലം പരുക്കുകള്‍ ഉണ്ടായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനം സ്ഥിരീകരിച്ചതോടെ വൻ പ്രതിഷേധം ഉയര്‍ന്നു. പ്രതിയായ പോലീസ് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. കേസ് സിബിഐ അന്വേഷിക്കുകയാണ്.