India

ട്രെക്കിംഗിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വംശജയായ യുവ ഡോക്ടർക്ക് ദാരുണാന്ത്യം

Posted on

വിജയവാഡ: ഓസ്‌ട്രേലിയയിൽ ട്രെക്കിംഗിനിടെ വെള്ളച്ചാട്ടത്തിൽ വീണ് ഇന്ത്യൻ വംശജയായ യുവ ഡോക്ടർക്ക് ദാരുണാന്ത്യം. ഉജ്വല വെമുരു എന്ന 23 വയസുകാരിയാണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് ഗോള്‍ഡ് കോസ്റ്റിലെ ലാമിംഗ്ടണ്‍ നാഷണല്‍ പാര്‍ക്കിലെ യാന്‍ബാക്കൂച്ചി വെള്ളച്ചാട്ടത്തില്‍ വീണ് മരിച്ചത്.

 

ഉജ്വല സുഹൃത്തുക്കളോടൊപ്പം ട്രെക്കിംഗിനായി എത്തിയപ്പോഴായിരുന്നു അപകടം. നടക്കുന്നതിനിടെ ചെരിവിലേക്ക് വീണ ട്രൈപോഡ് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്, യുവതി 20 മീറ്റര്‍ താഴ്ചയിലെ വെള്ളച്ചാട്ടത്തിലേക്ക് വീണത്. സുഹൃത്തുക്കള്‍ വിവരം അറിയിച്ചതോടെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ ആറ് മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version