കൊച്ചി: അന്‍വറിന്റെ ഡിഎംകെയ്ക്ക് യോഗം നടത്താന്‍ റസ്റ്റ് ഹൗസിൽ അനുമതി നല്‍കിയില്ലെന്ന് പരാതി. പത്തടിപ്പാലം പിഡബ്ല്യുഡി റസ്റ്റ് ഹൗസിലാണ് യോഗം ചേരുന്നതിന് അനുമതി നിഷേധിച്ചത്. ഇതേത്തുടര്‍ന്ന് പിവി അന്‍വറും അനുഭാവികളും റസ്റ്റ്ഹൗസിന്റെ മുന്നില്‍ കസേരയിട്ട് യോഗം ചേർന്ന് പ്രതിഷേധിച്ചു.
മുഖ്യമന്ത്രി തനിക്കെതിരെ വാളെടുത്ത് വീശുമ്പോള്‍ മരുമകന്‍ വടിയെടുത്ത് ഇറങ്ങിയിരിക്കുകയാണ്. യോഗം റസ്റ്റ്ഹൗസിന് മുന്നിൽ നടത്തും. പൊലീസിനെ വിട്ട് തടയാമെന്ന് പിണറായി വിജയനും മരുമകനും വിചാരിക്കേണ്ടെന്ന് അൻവർ പ്രതികരിച്ചു.