Kerala
കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ രോഗബാധ: പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്
കൊച്ചി: കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ രോഗ ബാധയില്‍ പരിശോധനാ ഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യ വകുപ്പ്. ആശാ വര്‍ക്കര്‍മാരെ ഉപയോഗിച്ച് കണക്കുകള്‍ ശേഖരിക്കുന്ന നടപടി തുടങ്ങി.
ഫ്‌ളാറ്റിലെ കുടിവെള്ള സ്രോതസ്സില്‍ ഇ കോളി ബാക്ടീരിയ കലര്‍ന്നിട്ടുണ്ടെന്ന പരിശോധനാ റിപ്പോര്‍ട്ട് രഹസ്യമാക്കിവെച്ചെന്ന ആരോപണവും വിശദമായി പരിശോധിക്കും. സാഹചര്യം പരിശോധിച്ചു അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.