മലയാളി പ്രേക്ഷകർക്ക് സുപരിചിതർ ആണ് ദിയ കൃഷ്ണയും കുടുംബവും. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ അശ്വിൻ ഗണേഷുമായുള്ള വിവാഹം വളരെ ലളിതമായ രീതിയിലാണ് നടന്നത്. വിവാഹശേഷം ഭർത്താവ് അശ്വിൻ ദിയയുടെ ബിസിനസുകളിൽ സഹായിക്കാറുണ്ട്.
യുട്യൂബ് ചാനലുമായി സജീവമാണ് ദിയ. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സ് ദിയയ്ക്കുണ്ട്.. യുട്യൂബ് വീഡിയോയിൽ നിന്നും പ്രമോഷനിൽ നിന്നും മാത്രമല്ല ദിയയ്ക്ക് വരുമാനം വരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസി ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസ് ഓ ബൈ ഓസി എന്ന പേരിൽ ദിയയ്ക്കുണ്ട്. അതേസമയം ഇപ്പോഴിതാ ദിയയുടെ ഓ ബൈ ഓസി എന്ന സ്ഥാപനത്തിൽ നിന്നും ഉണ്ടായ ദുരനുഭവം പങ്കിട്ട് എത്തിയിരിക്കുകയാണ് മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാംഗം. ഫാമിലി വ്ലോഗേഴ്സാണ് ഉപ്പും മുകളും ലൈറ്റ്. ചാനലിന്റെ ഉടമയായ സംഗീത അനിൽകുമാറാണ് ദിയ കൃഷ്ണയുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും ആഭരണം പർച്ചേസ് ചെയ്തപ്പോഴുള്ള ദുരനുഭവം കഴിഞ്ഞ ദിവസം പങ്കുവെച്ചത്. മാലയും രണ്ട് കമ്മലുമാണ് ദിയയുടെ ഓ ബൈ ഓസിയിൽ നിന്നും വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്റെ പെയറിൽ ഒന്ന് മിസ്സിങ്ങായിരുന്നുവെന്നും സംഗീത പറയുന്നു. കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും ഓ ബൈ ഓസി ടീമിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും സംഗീത പറയുന്നു.