ഉമാ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണിട്ടും പരിപാടി തുടർന്ന് നർത്തകി ദിവ്യ ഉണ്ണിയും സംഘവും.
വേൾഡ് റെക്കോർഡ് ലഭിക്കാനായി ക്രമീകരിച്ച പരിപാടിയിൽ പങ്കെടുക്കാനായി എംഎൽഎ എത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ഇത്രയും വലിയ ദാരുണ സംഭവം ഉണ്ടായിട്ടും പരിപാടിയുമായി നടി മുന്നോട്ട് പോകുകയായിരുന്നു.
അതേസമയം ഗാലറിയിൽ മതിയായ സുരക്ഷ ഇല്ലായിരുന്നെന്നും വിമർശനം ഉയരുന്നുണ്ട്. എംഎൽഎ താഴേക്ക് വീണത് സുരക്ഷയ്ക്കായി വെച്ചിരുന്ന കൈവരിയുമയാണ്. അത് തന്നെ സുരക്ഷയുടെ വീഴ്ചയാണ് കാണിക്കുന്നത്