Kerala

ദിവ്യ ജയിലില്‍ നിന്നും പുറത്തിറങ്ങി; നവീന്‍ ബാബുവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് ആവശ്യം

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ കണ്ണൂര്‍ വനിതാ ജയിലില്‍ നിന്നും പുറത്തിറങ്ങി. ദിവ്യക്ക് ഇന്ന് ജാമ്യം ലഭിച്ചിരുന്നു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 11 ദിവസത്തിനു ശേഷമാണ് ജയിലില്‍ നിന്നും മോചിതയായത്.

സദുദേശ്യത്തോടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തില്‍ പ്രസംഗിച്ചത് എന്ന് ദിവ്യ പറഞ്ഞു. “നവീൻ ബാബുവിന്റെ മരണത്തിൽ വളരെ അധികം ദുഃഖമുണ്ട്. പൊതുപ്രവർത്തന രംഗത്ത് എന്നെ കാണാൻ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് ആയി. ജില്ലാ പഞ്ചായത്തില്‍ ജനപ്രതിനിധി എന്ന നിലയിൽഒരുപാട് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വ്യത്യസ്ത രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരും ഒക്കെയായി സഹകരിച്ചു പോകുന്ന ആളാണ്. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. നവീന്‍ ബാബുവിന്റെ കുടുംബം ആഗ്രഹിക്കുന്നതുപോലെ ഞാനും നീതി ആഗ്രഹിക്കുന്നു. കൃത്യമായ അന്വേഷണം നടക്കണം എന്നാണ് എന്റെ ആവശ്യം. നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.”- ദിവ്യ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top