Kerala

ദിവ്യയെ പരിപാടിയിലേക്ക് ഞാൻ ക്ഷണിച്ചിട്ടില്ല, ആവർത്തിച്ച് കളക്ടർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ. ഇക്കാര്യം അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ കോൾ റെക്കോർഡ് അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് നൽകിയിട്ടുണ്ട്. യാത്രയയപ്പിന് മുമ്പ് ദിവ്യയുടെ ഫോൺ കോൾ വന്നിട്ടുണ്ട്. എന്നാൽ യാത്രയയപ്പ് ചടങ്ങിന് ശേഷം ദിവ്യയുമായി ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നവീൻ ബാബുവിന് അവധി നൽകിയിരുന്നില്ലെന്ന കുടുംബത്തിന്റെ ആരോപണവും കലക്ടർ തള്ളി. എഡിഎം നവീൻ ബാബുവും താനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അവധി സംബന്ധിച്ച് വിഷയങ്ങളുണ്ടായിരുന്നില്ല. അത് ഇവിടെ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം മാറ്റത്തിന് അപേക്ഷ നൽകിയിട്ടില്ല. അത് സർക്കാർ തീരുമാനിക്കുന്നതിന് അനുസരിച്ച് ചെയ്യുമെന്നും കലക്ടർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top