കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി ദിവ്യയെ തള്ളി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി. ദിവ്യക്ക് വീഴ്ച പറ്റിയെന്നും വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ശ്രീമതി ആവശ്യപ്പെട്ടു.
യാത്രയയപ്പ് വേദിയിൽ പോയി അങ്ങനെ പരാമർശം നടത്തേണ്ടതില്ല. വീഴ്ചയുണ്ടായാൽ വെറുതെ ഇരിക്കുന്ന പാർട്ടിയല്ല സിപിഎം. ഏറെ വേദനയുണ്ടാക്കിയ സംഭവമാണ്. ദിവ്യയുടെ ഭർത്താവിന്‍റെതാണ് പെട്രോൾ പമ്പ് എന്നുള്ളത് ഉറപ്പില്ലാത്ത ആരോപണമാണെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.