എറണാകുളം: ഗർഭിണിയായിരിക്കെ വിവാഹമോചന നടപടിയിലേക്ക് കടന്നാൽ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് ഹൈകോടതി. ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ ഭാര്യക്ക് അവകാശമുണ്ടെന്ന സുപ്രധാന വിധിയാണ് ഹൈകോടതി പുറപ്പെടുവിച്ചത്. 23കാരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
ഗർഭിണിക്കോ, ഗർഭസ്ഥശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ, അമ്മയുടെ മാനസിക പ്രശ്നങ്ങൾ, വിവാഹമോചനം, ഭർത്താവിന്റെ മരണം തുടങ്ങിയ സാഹചര്യങ്ങളിൽ മാത്രമാണ് വിവാഹിതയായ സ്ത്രീക്ക് ഇരുപതാഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം നിലവിൽ അനുമതിയുള്ളത്.
23കാരിയായ പെൺകുട്ടി ഭർത്താവുമായി വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചെന്നും 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്നും ആവശ്യപ്പെട്ട് കൊണ്ട് ഹർജി നൽകിയിരുന്നു. ഇത് ശരിവെച്ചായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.