ലഖ്‌നൗ: ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങി നല്‍കാത്തതിനെ തുടര്‍ന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഉത്തര്‍പ്രദേശ് ആഗ്ര സ്വദേശിനിയായ യുവതിയാണ് വിവാഹമോചനം ആവശ്യപ്പെട്ടത്. അഞ്ച് രൂപയുടെ കുര്‍കുറെ പാക്കറ്റ് വാങ്ങി തരണമെന്ന് യുവതി പതിവായി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു.
ഒരു വര്‍ഷം മുമ്പായിരുന്നു ദമ്പതിമാരുടെ വിവാഹം. വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ ഭര്‍ത്താവ് കൃത്യമായി കുര്‍ക്കുറെ പായ്ക്കറ്റ് വാങ്ങി നല്‍കിയിരുന്നു. അഞ്ച് രൂപയുടെ കുര്‍ക്കുറെ പായ്ക്കറ്റ് നല്‍കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. വിവാഹം കഴിഞ്ഞ ദിവസങ്ങളില്‍ അത് പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഒരു ദിവസം ഭര്‍ത്താവ് കുര്‍ക്കുറെ വാങ്ങാന്‍ മറന്ന് പോയി. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയ യുവതി തനിക്ക് ഭര്‍ത്താവില്‍ വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
സ്ഥിരമായി കുര്‍ക്കുറെ കഴിക്കുന്ന യുവതിയുടെ ശീലമാണ് തര്‍ക്കത്തിന് കാരണമായതെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ശാരീരിക പീഡനമുണ്ടായെന്നും അതിനാലാണ് വീടുവിട്ടിറങ്ങിയതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. ആരോപണങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ദമ്പതികളെ കൗണ്‍സിലിങിന് അയച്ചിട്ടുണ്ട്.