ഡൽഹി : ഓസ്‌ട്രേലിയൻ മിഷനറി പ്രവർത്തകനായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളേയും ജീവനോടെ ചുട്ടുകൊന്ന കേസിൽ മുഖ്യപ്രതി ധാര സിങ്ങിന്റെ ജാമ്യാപേക്ഷയിൽ തീരുമാനമെടുക്കാൻ ഒഡീഷ സർക്കാറിനോട് ആവശ്യപ്പെട്ട് സുപ്രീംകോടതി.

രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് താൻ ചെയ്ത തെറ്റ് അംഗീകരിക്കുന്നുവെന്നും അതിൽ അതിയായ ദുഖമുണ്ടെന്നും ഹർജിയിൽ ധാര സിങ് പറയുന്നു.
ഏതെങ്കിലും ഇരയോട് വ്യക്തിപരമായ വിദ്വേഷം ഉണ്ടായിരുന്നില്ലെന്നും ധാരാ സിങ് പറയുന്നുണ്ട്. താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യണം. അതിനായി മോചനം ആഗ്രഹിക്കുന്നു. തന്റെ സ്വഭാവം മാറ്റാൻ ഒരു അവസരം നൽകണമെന്നും തനിക്ക് സമൂഹത്തെ സേവിക്കണമെന്നും ധാരാ സിങ് ഹർജിയിൽ വ്യക്തമാക്കുന്നു. അറുപത്തിയൊന്നുകാരനായ ധാരാ സിങ് നിലവിൽ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്.

