തിരുവനന്തപുരം: ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിമുതൽ സംവരണം. പി എസ് സി രീതിയിൽ സംവരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം വകുപ്പ് ഉത്തരവിറക്കി. സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡുകൾ ചട്ടമുണ്ടാക്കിയാണ് സംവരണം നടപ്പാക്കേണ്ടത്.
ദേവസ്വം ബോർഡിന് കീഴിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക അനധ്യാപക നിയമനങ്ങളിലാണ് സംവരണം നടപ്പാക്കുക. ഇതോടെ ദേവസ്വം സ്കൂൾ കോളജുകളിൽ പി എസ് സി രീതിയിൽ പട്ടികജാതി പട്ടിക വർഗ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിക്കും.