India
ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യ മുന്നണി തീരുമാനം
ന്യൂഡല്‍ഹി: ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം ആവശ്യപ്പെടാന്‍ പ്രതിപക്ഷമായ ഇന്ത്യ മുന്നണിയുടെ തീരുമാനം. തെരഞ്ഞെടുപ്പില്‍ 234 സീറ്റ് നേടി പ്രതിപക്ഷ സഖ്യം കരുത്താര്‍ജ്ജിച്ച സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കര്‍ പദവി ആവശ്യപ്പെടാന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചത്.
കീഴ് വഴക്കം അനുസരിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കിയില്ലെങ്കില്‍ മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്‌സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി ഒഴിഞ്ഞു കിടക്കുകയായിരുന്നു.