India
പ്രസവത്തിനിടെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു.
എന്നാൽ പിന്നീട് യുവതിയെ സർക്കാർ നടത്തുന്ന ജവഹറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.