India

പ്രസവത്തിനിടെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദായാഘാതമുണ്ടായതിനെ തുടർന്ന് ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. പാൽഘർ സ്വദേശിനിയായ 30കാരിയാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ​ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇതിന് പിന്നാലെ പ്രസവത്തിനായി മാറ്റുകയായിരുന്നു.

എന്നാൽ പിന്നീട് യുവതിയെ സർക്കാർ നടത്തുന്ന ജവഹറിലെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top