ന്യൂഡല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരായ കര്‍ണാടക സര്‍ക്കാരിന്റെ ഡല്‍ഹി സമരം തുടരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നികുതിവിഹിതം നിഷേധിക്കപ്പെടുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേന്ദ്രത്തിനെതിരായ സമരത്തില്‍ രാഷ്ട്രീയമില്ലെന്ന് കേരളത്തിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.
നികുതി വിഹിതമായി 4,30,000 കോടി കര്‍ണാടക നല്‍കി. പക്ഷെ അര്‍ഹതപ്പെട്ടത് തിരികെ ലഭിക്കുന്നില്ല. 100 രൂപ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയാല്‍ അതില്‍ 30 രൂപ സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണ് എന്നാല്‍ അത് ലഭിക്കുന്നില്ലെന്നും സിദ്ധരാമയ്യ കൂട്ടിച്ചേര്‍ത്തു.