India
‘ഗേൾ ഫ്രണ്ടിനെ ഒപ്പിച്ചുതരുമോ?’ ഡൽഹി പൊലീസിനോട് യുവാവ്; മറുപടി ഇങ്ങനെ
ന്യൂഡൽഹി: ഡൽഹി പൊലീസിനോട് വിചിത്രമായ അഭ്യർത്ഥന നടത്തി യുവാവ്. സമൂഹമാധ്യമമായ എക്സിലൂടെയായിരുന്നു യുവാവിൻ്റെ ചോദ്യം. തനിക്കൊരു ഗേൾ ഫ്രെണ്ടിനെ ഒപ്പിച്ചുതരാമോ എന്നായിരുന്നു യുവാവ് എക്സിൽ കുറിച്ചത്. ട്വീറ്റിന് മറുപടിയായി ഡൽഹി പൊലീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ശിവം ഭരദ്വാജ് എന്നയാളാണ് ഡൽഹി പൊലീസിനോട് അഭ്യർത്ഥന നടത്തിയത്. ട്വിറ്ററിൽ ഡൽഹി പൊലീസ് പുകയില വിരുദ്ധ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിനു താഴെ കമന്റായി എത്തുകയായിരുന്നു യുവാവ്.