Crime
സീനിയർ വിദ്യാർഥികളുടെ മർദ്ദനം; പന്ത്രണ്ടുകാരന് ദാരുണാന്ത്യം
ന്യൂഡൽഹി: ഡൽഹിയിൽ സീനിയർ വിദ്യാർഥികളുടെ മർദനമേറ്റ ആറാം ക്ലാസ്സ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വടക്കൻ ഡൽഹിയിലെ ശാസ്ത്രി നഗറിലാണ് സംഭവം. പന്ത്രണ്ട് വയസുകാരനാണ് മരിച്ചത്.
ജനുവരി 11 നാണ് സംഭവം നടന്നത്. ചികിത്സയ്ക്കിടെ ജനുവരി 20 നാണ് കുട്ടി മരിച്ചത്. തന്റെ മകനെ സ്കൂളിൽ വച്ച് സീനിയേഴ്സ് മർദ്ദിച്ചതായും കാലിന് പരിക്കേറ്റതായും കുട്ടിയുടെ പിതാവ് രാഹുൽ ശർമ പറഞ്ഞു.സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.