Kerala

ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍

Posted on

സംഘപരിവാറിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ദീപിക എഡിറ്റോറിയല്‍. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷ വിരുദ്ധതയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ മൗനസമ്മതമെന്നും ദീപിക എഡിറ്റോറിയലില്‍ പറയുന്നു.

രാഷ്ട്രപതിയും പ്രധാനമന്ത്രിയും ആക്രമണങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ആശങ്കകള്‍ പരിഹരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കി. എന്നാല്‍ ഉറപ്പുകളും ആശംസകളുമല്ലാതെ നടപടിയൊന്നുമില്ല.

ക്രിസ്മസിനു കേരളത്തിലും സംഘപരിവാര്‍ സംഘടനകള്‍ പരീക്ഷണത്തിനിറങ്ങിയെന്നും എഡിറ്റോറിയലില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version