Kerala

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയല്‍

മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് ദീപിക എഡിറ്റോറിയല്‍. കഞ്ചാവ് കേസില്‍ പ്രതിയായ യു.പ്രതിഭ എംഎല്‍എയുടെ മകനെ രക്ഷിക്കാന്‍ മന്ത്രി നടത്തിയ പ്രസ്താവന സകല സാന്മാര്‍ഗിക അതിരുകളും ഭേദിച്ചുവെന്നാണ് ദീപിക കുറ്റപ്പെടുത്തുന്നത്. എം​എ​ൽ​എ​യു​ടെ കാ​ര്യ​ത്തി​ലേ മ​ന്ത്രി​ക്കു വി​ഷ​മ​മു​ള്ളൂ. എം​എ​ൽ​എ​യെ ആ​ശ്വ​സി​പ്പി​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നും സ​ജി ചെ​റി​യാ​ന് അ​വ​കാ​ശ​മു​ണ്ട്. കുറ്റക്കാരെ ന്യായീകരിക്കാന്‍ കുറ്റത്തെ നിസാരവത്ക്കരിക്കുകയാണ് മന്ത്രി ചെയ്തത്.

പുകവലിയെ ന്യായീകരിക്കാന്‍ എംടിയെ വരെ കൂട്ടുപിടിച്ചു. എം​ടി​യു​ടെ മ​ഹ​ത്വം അ​ദ്ദേ​ഹ​ത്തി​ന്‍റെ എ​ഴു​ത്തി​ന്‍റെ പ്ര​തി​ഭ​യി​ലാ​ണ് അല്ലാതെ പു​ക​വ​ലി​യി​ല​ല്ല. ഇ​ത്ത​രം താ​ര​ത​മ്യ​ങ്ങ​ൾ കു​ബു​ദ്ധി​യാ​ണ്. ‘വിഷപ്പുകയും വിവരക്കേടും’ എന്ന തലക്കെട്ടിലുള്ള എഡിറ്റോറിയലില്‍ ദീപിക പറയുന്നു.

‘കൊ​ച്ചു​കു​ട്ടി​ക​ള​ല്ലേ, അ​വ​ർ ക​മ്പ​നി കൂ​ടും, സം​സാ​രി​ക്കും; ചി​ല​പ്പോ​ൾ പു​ക​വ​ലി​ക്കും’. കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക മ​ന്ത്രി​ ഈ വാക്കുകളിലൂടെ ആ​പ​ത്ക​ര​മാ​യൊ​രു സം​സ്കാ​ര​ത്തെയാണ് നി​സാ​ര​വ​ത്ക​രി​ച്ചി​രി​ക്കു​ന്ന​ത്. മയക്കുമരുന്ന് ഉപയോഗിക്കുന്ന കുട്ടികള്‍ അ​വ​രു​ടെ​ത​ന്നെ ആ​യു​സി​നും കു​ടും​ബ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന കാലമാണിത്. പാ​ർ​ട്ടി​യി​ലെ ഒ​രു എം​എ​ൽ​എ വേ​ട്ട​യാ​ട​പ്പെ​ടു​മ്പോള്‍ നോ​ക്കി​നി​ൽ​ക്കാ​നാ​കി​ല്ലെ​ന്ന് പറഞ്ഞാണ് മന്ത്രിയുടെ ന്യായീകരണം. പ്ര​തി​ക​ൾ പാ​ർ​ട്ടി​ക്കാ​രാ​ണെ​ങ്കി​ൽ കാ​ഴ്ച​ക്കാ​രാ​കാ​തെ സം​ര​ക്ഷ​ക​രാ​കു​ന്ന നി​ല​പാ​ട്! ഇ​തു നാ​ടി​നു ശി​ക്ഷ​യാ​ണ്. മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ലെ​​​​ങ്കി​​​​ലും രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വും മ​​​​ത​​​​വും ക​​​​ല​​​​ർ​​​​ത്ത​​​​രു​​​​ത്. ഏ​​​​തു രാ​​​​ജാ​​​​വി​​​​ന്‍റെ മ​​​​ക​​​​നാ​​​​ണെ​​​​ങ്കി​​​​ലും, നാ​​​​ർ​​​​കോ​​​​ട്ടി​​​​ക്സ് ഈ​​​​സ് എ ​​​​ഡെ​​​​ർ​​​​ട്ടി ബി​​​​സി​​​​ന​​​​സ്’- ദീപിക എഴുതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top