Kerala
‘സഭയുടെ പേരില്‍ വർഗീയ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട’; നിലപാട് വ്യക്തമാക്കി ദീപികയുടെ മുഖപ്രസംഗം
തിരുവനന്തപുരം: തീവ്രവാദ വിഷയങ്ങളിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ടെന്നും ആഗോള ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ലെന്നും എഡിറ്റോറിയലിൽ വ്യക്തമാക്കി.