കണ്ണൂര്‍: ഇരിട്ടി പൂവംപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹവും കണ്ടെത്തി.
അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൂന്നാം ദിവസത്തെ തിരച്ചിലിലാണ് സൂര്യയെ കണ്ടെത്തിയത്. കാണാതായ മറ്റൊരു യുവതി ഷഹബാനയെ ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.
പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാര്‍ത്ഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്.