പാൽഘർ: ഭർത്താവുമായുള്ള വഴക്കിനെ തുടർന്ന് കുഞ്ഞിനെ കൊന്ന് യുവതി ആത്മഹത്യ ചെയ്തു. നാല് വയസ്സുകാരിയെ കൊലപ്പെടുത്തിയാണ് 23 കാരി ആത്മഹത്യ ചെയ്തത്.
മഹാരാഷ്ട്രയിലെ പാൽഘറിലാണ് സംഭവം. യുവതിയുടെ ഭർത്താവ് മത്സ്യത്തൊഴിലാളിയാണ്. മിക്കപ്പോഴും വീട്ടിലുണ്ടാകാറില്ലാത്ത ഇയാൾ ഞായറാഴ്ച വീട്ടിലേക്ക് മടങ്ങിയെത്തിയെങ്കിലും സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി.