Kerala
സ്കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ കുഴഞ്ഞുവീണ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി താര സജീഷ് ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് സ്കൂൾ വിട്ടുവരുന്ന വഴി റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സജീഷ്-കവിത ദമ്പതികളുടെ മൂത്ത മകളാണ് താര. ആലപ്പുഴ മുഹമ്മ എബിവി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്.