Kerala
മലയാളി നഴ്സ് അയര്‍ലണ്ടില്‍ വാഹനാപകടത്തില്‍ മരിച്ചു; ഭര്‍ത്താവിന് ഗുരുതര പരുക്ക്
അയര്‍ലണ്ടില്‍ വാഹനാപകടത്തിൽ മലയാളി നഴ്സ് മരിച്ചു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനി ലിസി സാജു (59)ആണ് മരിച്ചത്. റോസ്കോമണ്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നഴ്സായിരുന്നു. രണ്ട് മക്കളുണ്ട്.
മയോയിലെ ന്യൂപോര്‍ട്ടില്‍ കാറുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവിനെ പരുക്കുകളോടെ മേയോ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍ ആറു പേര്‍ക്ക് പരുക്കേറ്റു. എല്ലാവരും ആശുപത്രിയില്‍ തുടരുന്നു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്.