അബുദാബി: കണ്ണൂർ സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറയ്ക്ക് മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശി മനോഗ്ന (31) ആണ് മരിച്ചത്.
കൈ ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിലാണ് മനോഗ്നയെ കണ്ടെത്തിയത്. നാട്ടിലെ ബന്ധുക്കൾക്ക് ആത്മഹത്യ എന്നാണു വിവരം ലഭിച്ചത്.
മനോഗ്നയുടെ ഭർത്താവ് ലിനകിനെ കൈ ഞരമ്പ് മുറിഞ്ഞു ഗുരുതരാവസ്ഥയിൽ അബുദാബിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനോഗ്നയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിൽ.
നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസ്വാഭാവിക മരണത്തിനു കേസെടുത്തു പൊലീസ് അന്വേഷണം തുടങ്ങി.