ഇന്‍സ്റ്റാഗ്രാമില്‍ 60 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള യുഎസ് ഇന്‍ഫ്ലുവന്‍സര്‍ കരോള്‍ അക്കോസ്റ്റ ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസംമുട്ടി മരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയില്‍ കുടുംബത്തോടൊപ്പം ഡിന്നര്‍ കഴിക്കുന്നതിന് ഇടയിലായിരുന്നു സംഭവം. 27 വയസ്സ് ആയിരുന്നു.
അക്കോസ്റ്റയുടെ സഹോദരി കത്യന് ആണ് ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ മരണവിവരം അറിയിച്ചത്. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു സഹോദരി, ഞാന്‍ എപ്പോഴും നിന്നെ സ്നേഹിക്കും,’ സഹോദരി ഹൃദ്യമായ വാക്കുകളില്‍ എഴുതി,
‘വിശാല ഹൃദയത്തോടെ നിന്നെപോലെ ഒരു സഹോദരിയെ എനിക്ക് നല്‍കിയതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു, ആര്‍ഐപി’- എന്നായിരുന്നു സഹോദരി കുറിച്ചത്.