India
ടാങ്കര്‍ ബൈക്കിലേക്ക് ഇടിച്ചുകയറി; മുംബൈയില്‍ 25കാരി മോഡലിന് ദാരുണാന്ത്യം
അമിത വേഗതയില്‍ വന്ന വാട്ടര്‍ ടാങ്കര്‍ ഇരുചക്രവാഹനത്തില്‍ ഇടിച്ചുകയറി 25കാരിയായ മോഡലിന് ദാരുണാന്ത്യം. വെള്ളിയാഴ്ച മുംബൈയിലെ ബാന്ദ്രയിലാണ് സംഭവം. മലാദ് സ്വദേശി ശിവാനി സിംഗാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് കാലിന് ഗുരുതരമായി പരുക്കേറ്റു.
അപകടത്തിന് പിന്നാലെ ടാങ്കര്‍ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.വെള്ളിയാഴ്ച രാത്രി 8 മണിയോടെ ഡോ. ബാബാസാഹേബ് അംബേദ്ക്കര്‍ റോഡിലാണ് അപകടം നടന്നത്.
അമിതവേഗതയിലെത്തിയ ടാങ്കര്‍ പെണ്‍കുട്ടിയുടെ വാഹനത്തിന് നേരെ വന്ന് കൂട്ടിയിടിക്കുക ആയിരുന്നു. പിറകിലിരുന്ന ശിവാനി ടാങ്കറിന്റെ ചക്രത്തിനിടയിലേക്ക് വീഴുകയായിരുന്നു. അപകട സ്ഥലത്തുണ്ടായിരുന്നവര്‍ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.