Kerala
വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: വര്‍ക്കല നഗരസഭ ഉദ്യോഗസ്ഥനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
കല്ലമ്പലം ചേന്നന്‍കോട് സ്വദേശി മണിലാലിനെയാണ് കുടുംബ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 55 വയസ്സായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. രണ്ട് ദിവസമായി മണിലാല്‍ അവധിയിലായിരുന്നു.
ഇദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്. കല്ലമ്പലം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ സ്വീകരിച്ചു.